സുഹ്‌റബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാക്ക് വേണ്ടി ഹാജരായിട്ടുണ്ട്: മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്
സുഹ്‌റബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാക്ക് വേണ്ടി ഹാജരായതിനെ ന്യായീകരിച്ചു മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് രംഗത്ത്. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ന്യായീകരണവുമായി മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് രംഗത്തെത്തിയത്.
ഞാൻ അമിത് ഷായ്‌ക്ക് വേണ്ടി ഹാജരായത് ശരിയാണ്, പക്ഷേ പ്രധാന അഭിഭാഷകൻ രാം ജഠ്മലാനി ആയിരുന്നതിനാൽ. ഞാൻ ഈ വിഷയത്തിൽ വിശദീകരണം നൽകിയിരുന്നു. ഷായുടെ കൂട്ടുപ്രതികൾക്ക് വേണ്ടിയാണ് ഞാൻ ഹാജരായത്, പക്ഷേ പ്രധാന കേസിലല്ല- മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു.
2014 ഓഗസ്റ്റിൽ ജഡ്ജിയായി ഉയർത്തപ്പെടുന്നതിന് മുമ്പ്, ജസ്റ്റിസ് ലളിത് നിരവധി വിവാദ കേസുകളിൽ അഭിഭാഷകനായിരുന്നു. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർബി, കൂട്ടാളിയായ തുളസിറാം പ്രജാപതി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ ആരോപണ വിധേയനായ കേസിൽ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിഭാഷകനായിരുന്നു യു.യു. ലളിത്.