അസിസ്റ്റന്റ് പ്രൊഫെസർ നിയമനം;ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍

single-img
19 November 2022

ദില്ലി: അസിസ്റ്റന്‍്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിലെ മാര്‍ക്കിന് പുതിയ മാനദണ്ഡം വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍.

എം ജി സര്‍വകലാശാല സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മാനദണ്ഡം നിശ്ചയിക്കുന്നതിന് കോടതി ഇടപെടല്‍ തെറ്റെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹിന്ദി അസിസ്റ്റന്‍്റ് പ്രൊഫസര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇടപെടല്‍.