അപകടത്തിൽ കാണാതായ തന്റെ പത്തു വയസുകാരൻ മകനെയും സ്വന്തം സഹോദരനെയും തേടി ആശുപത്രികൾ കയറിയിറങ്ങുന്ന ഒരു അമ്മ, തീരാനോവായി അർച്ചന

single-img
5 June 2023

ഭുവനേശ്വർ : 275 പേരുടെ മരണത്തിന് ഇടയാക്കിയ ബാലോസർ ട്രെയിൻ അപകടത്തിൽ അകപ്പട്ട പലരെയും ഇനിയും കണ്ടെത്താനായിട്ടില്ല. ബെംഗുളുരുവിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ കാണാതായ തന്റെ പത്തു വയസുകാരൻ മകനെയും സ്വന്തം സഹോദരനെയും തേടി ആശുപത്രികൾ കയറിയിറങ്ങുകയാണ് ഒരു അമ്മ. 

അന്ന് എസ് എം വി ടി റെയിൽവേ സ്റ്റേഷൻ നിന്ന് ഹൗറയ്ക്കുള്ള യാത്രയായിലായിരുന്നു പശ്ചിമ ബംഗാൾ സ്വദേശി അർച്ചന പാലും പത്തു വയസുകാരനായ മകൻ സുമനും സഹോദരൻ സഞ്ജയും. രാത്രി ഏഴ് മണിയോടെ യാത്രക്കിടെ ഒരു വലിയ ശബ്ദം കേട്ടു. പിന്നാലെ സഞ്ചരിച്ചിരുന്ന ബോഗി മറിഞ്ഞു. ആകെ ഇരുട്ട്.ആളുകളുടെ ബഹളം, എങ്ങനെയോ താൻ പുറത്ത് എത്തി. പക്ഷേ തിരിക്കിനിടെ അനിയന്നെയും മകനെയും നഷ്ടമായി.അപകടത്തിൽ അർച്ചനയ്ക്കും പരിക്കേറ്റു. 

താൻ ഉൾപ്പെടെ പരിക്കേറ്റവരെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആകെ സ്തംഭിച്ചു പോയ നിമിഷങ്ങൾ. മുഖത്ത് ഏറ്റ പരിക്ക് ഒഴികെ മറ്റു പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ അപകടത്തിന് പിറ്റേ ദിനം ഉച്ചയ്ക്ക് തന്നെ ആശുപത്രി വിട്ടു. അന്ന് മുതൽ മകനെ തേടി ആശുപത്രികളിൽ കയറി ഇറങ്ങുകയാണ്. അപകടവുമായി ബന്ധപ്പെട്ട് എല്ലാ കണക്കുകളും ശരിയാണെന്ന് ഒഡീഷ സർക്കാരും റെയിൽവേയും ആവർത്തിക്കുമ്പോഴും അർച്ച നെ പോലെ നിരവധി പേർ ഇങ്ങനെ ആശുപത്രി വരാന്തകളിൽ അലയുകയാണ്.