26-ാം വയസിൽ ഹണി ട്രാപ്പിലൂടെ അർച്ചന സമ്പാദിച്ചത് 30 കോടിയോളം രൂപ; വിശദമായ അന്വേഷണത്തിന് ഏജൻസികൾ
ഭുവനേശ്വറിൽ രാഷ്ട്രീയപ്രവർത്തകർ ഉൾപ്പെടെയുള്ള ഉന്നതരെ ഹണി ട്രാപ്പിൽ കുരുക്കി അർച്ചന എന്ന യുവതി 26-ാം വയസിൽ 30 കോടിയോളം രൂപയാണ് സമ്പാദിച്ചത് എന്ന് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. അർച്ചനക്കെതിരെ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അധികൃതർ. ഒഡിഷയിൽ കാലാഹണ്ടി ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു അർച്ചന നാഗ് ജനിച്ചത്.
എന്നാൽ, കൊട്ടാര സദൃശമായ വീട്ടിൽ ആഡംബര വാഹനങ്ങളും മുന്തിയ ഇനം നായ്ക്കളുമായി സുഖജീവിതമായിരുന്നു അടുത്ത കാലം വരെ ഇവർ നയിച്ചിരുന്നത്. ഇതിനുള്ള പണം തട്ടിപ്പിലൂടെ സമ്പാദിച്ചതാണ് എന്നാണ് പോലീസ് പറയുന്നത്.
പലരുടെയും ഒപ്പം പകർത്തിയ സ്വകാര്യ നിമിഷങ്ങളുടെ ചൂടൻ ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു യുവതി പ്രമുഖരിൽ നിന്ന് വൻതുക തട്ടിയിരുന്നത് എന്ന് പോലീസ് പറയുന്നു. വിദ്യാഭ്യാസ കാലയളവില് ശേഷം അർച്ചന 2015ലാണ് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിൽ എത്തിയത്.
ഇവിടെ ആദ്യം ഒരു സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്േതൽ ജോലി ചെയ്തിരുന്ന അർച്ചന പിന്നീട് ഒരു ബ്യൂട്ടി പാർലറിലേയ്ക്ക് മാറി. ഇവിടെ വെച്ചാണ് തട്ടിപ്പ് ആരഭിച്ചത്. ബാലസോർ സ്വദേശിയായ ജഗബന്ധു ചന്ദിനെ പരിചയപ്പെടുകയും 2018ൽ ഇയാളെ വിവാഹം ചെയ്യുകയയും ചെയ്തു.
ഈ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന കാലത്തു തന്നെ അർച്ചന ഒരു സെക്സ് റാക്കറ്റ് നടത്തിയിരുന്നു എന്നാണ് കരുതപ്പെടുന്നത്. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പന ബിസിനസായിരുന്നു ജഗബന്ധുവിൻ്റേത്. ഇതുവഴിയായിരുന്നു അർച്ചന രാഷ്ട്രീയ നേതാക്കളെയും കെട്ടിടനിർമാതാക്കൾ അടക്കം സമ്പന്നരായ വ്യവസായികളെയും പരിചയപ്പെട്ടത്.
അർച്ചനയുടെ അറസ്റ്റിനു പിന്നാലെ ഇരുവർക്കുമൊത്ത് മുതിർന്ന രാഷ്ട്രീയ നേതാക്കളും വ്യവസായികളും മറ്റു പ്രമുഖരും പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സമ്പന്നരും പ്രശസ്തരുമായവരെ പരിചയപ്പെട്ട് ഇവർക്ക് യുവതികളെ പരിചയപ്പെടുത്തി സൗഹൃദമുണ്ടാക്കി കൊടുക്കുന്നതായിരുന്നു അർച്ചനയുടെ തന്ത്രം. പിന്നീട് യുവതികളും ഒത്തുള്ള ഇവരുടെ ചിത്രങ്ങളും പകർത്തും. ഈ ചിത്രങ്ങൾ പുറത്തു വിടുമെനന് ഭീഷണിപ്പെടുത്തി പലരിൽ നിന്നായി വൻ തുക തട്ടി.
ഇപ്പോൾ രണ്ട് പരാതികൾ മാത്രമാണ് ഇവർക്കെതിരെ ലഭിച്ചിട്ടുള്ളതെന്നും കൂടുതൽ പരാതികൾ ലഭിച്ചാൽ ഇതനുസരിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറയുന്നു . എന്തായാലും സംഭവത്തിൽ ബിജെപിയും ബിജെഡിയും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.