തിരുവനന്തപുരം വിളപ്പില്‍ശാല മാലിന്യപ്ലാന്റ് പൂട്ടി

single-img
20 December 2011

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാല മാലിന്യപ്ലാന്റ് പൂട്ടി. തിരുവനന്തപുരം കോര്‍പ്പറേഷന്റെ എതിര്‍പ്പ് മറികടന്നാണ് പ്ലാന്റ് പൂട്ടിയത്. പ്ലാന്റ് പൂട്ടാന്‍ വിളപ്പില്‍ പഞ്ചായത്ത് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

പഞ്ചായത്ത് അധികൃതരും സമരസമിതിയും ചേര്‍ന്നാണ് പ്ലാന്റ് പൂട്ടിയത്. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയപരിധി ഇന്ന് അവസാനിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്ലാന്റ് ആരംഭിച്ചപ്പോള്‍ പ്രദേശത്ത് കോര്‍പ്പറേഷന്‍ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത പദ്ധതികളൊന്നും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പ്ലാന്റ് പൂട്ടാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നിര്‍ണായകയോഗം ചേരാനിരിക്കെയാണ് പഞ്ചായത്തിന്റെ നടപടി.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗം അലസിപ്പിരിഞ്ഞിരുന്നു.