ഇറാനെ ആക്രമിക്കുന്നതിനെതിരേ റഷ്യയുടെ മുന്നറിയിപ്പ്

single-img
22 February 2012

ആണവ പ്രതിസന്ധി പരിഹരിക്കുന്നതിനു ലക്ഷ്യമിട്ട് ഇറാന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് യുഎന്നിന്റെ അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയതിനു പിന്നാലെ ഇറാനെ ആക്രമിക്കുന്നതിനെതിരേ ഇസ്രയേലിനു റഷ്യ മുന്നറിയിപ്പു നല്‍കി. സൈനിക ആക്രമണം ഗുരുതര പ്രത്യാഘാതത്തിന് ഇടയാക്കുമെന്നു റഷ്യന്‍ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഗെന്നാഡി ഗാട്ട്‌ലോവ് മോസ്‌കോയില്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ടു തകര്‍ക്കുമെന്നു നേരത്തേ ഇസ്രയേല്‍ ഭീഷണി മുഴക്കിയിരുന്നു. ആണോവര്‍ജ ഏജന്‍സിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതു വലിയ കാര്യമല്ലെന്നു റഷ്യ വ്യക്തമാക്കി. കൂടുതല്‍ ചര്‍ച്ചയ്ക്ക് ഇനിയും അവസരമുണ്ട്.