കിംഗ്ഫിഷര്‍ പുതുക്കിയ ഫ്‌ളൈറ്റ് ഷെഡ്യൂള്‍ സമര്‍പ്പിച്ചു

single-img
22 February 2012

തുടര്‍ച്ചയായ നാലാം ദിവസവും വിമാന സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് പുതുക്കിയ ഫ്‌ളൈറ്റ് ഷെഡ്യൂള്‍ സമര്‍പ്പിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) മുമ്പാകെ സമര്‍പ്പിച്ച ഷെഡ്യൂള്‍ അനുസരിച്ച് ദിവസവും 28 വിമാനങ്ങള്‍ ഉപയോഗിച്ച് 170 സര്‍വീസുകളായിരിക്കും മാര്‍ച്ച് അവസാനംവരെ കിംഗ്ഫിഷര്‍ നടത്തുക.

കടക്കെണിമൂലം സാമ്പത്തിക പ്രതിസന്ധിയിലായ കിംഗ്ഫിഷറിന്റെ മുപ്പതോളം സര്‍വീസുകളാണ് ഇന്നു മുടങ്ങിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് കമ്പനിയുടെ സര്‍വീസുകള്‍ മുടങ്ങുന്നത്. വിമാന സര്‍വീസുകള്‍ മുടങ്ങിയ പശ്ചാത്തലത്തില്‍ ഇന്നലെ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഇ.കെ. ഭരത് ഭൂഷണ്‍ കമ്പനി സിഇഒ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. വ്യോമയാന മന്ത്രി അജിത് സിംഗിനെ നേരില്‍ കണ്ട് ഭരത് ഭൂഷണ്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.