സ്വാശ്രയ പ്രവേശനം: പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

single-img
22 March 2012

സ്വാശ്രയ പ്രവേശനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മുന്‍ വിദ്യാഭ്യാസമന്ത്രി കൂടിയായ എം.എ. ബേബിയാണ് നോട്ടീസ് നല്‍കിയത്. സ്വാശ്രയ മാനേജ്‌മെന്റുകളുമായുള്ള കരാറിലൂടെ സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടുത്ത വര്‍ഷത്തെ പ്രവേശന നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണെന്നും നോട്ടീസിന് മറുപടി പറയവേ മുഖ്യമന്ത്രി വ്യക്തമാക്കി. ഫീസ് ഘടനയില്‍ എഐസിടിഇയുടെ നിബന്ധനയനുസരിച്ച് മാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ സ്വാശ്രയപ്രവേശനത്തില്‍ സംവരണതത്വം സര്‍ക്കാര്‍ അട്ടിമറിച്ചതായും പിറവത്തെ ധാരണപ്രകാരം മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നുവെന്നും എം.എ. ബേബി ആരോപിച്ചു.