ആണവ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍

single-img
28 March 2012

ഉയര്‍ന്നുവരുന്ന ആണവ പ്രശ്‌നത്തിന്റെ നിഴലില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചു. ജര്‍മ്മനിയും വിറ്റോ അധികാരം കൈയാളുന്ന മറ്റു 5 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുമായി ചര്‍ച്ചനടത്താമെന്ന തീരുമാനമാണ് ഇറാന്‍ മുന്നോട്ടുവച്ചത്. ടര്‍ക്കിയിലെ ഈസ്റ്റാംബൂളില്‍ ചര്‍ച്ച നടത്താനാണ് താത്പര്യമെന്നും എന്നാല്‍ വേദി സംബന്ധിച്ച് അവസാന തീരുമാനം വരുംദിവസങ്ങളിലേ ഉണ്ടാവുകയുള്ളുവെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അലി അക്ബര്‍ സലേഹി വ്യക്തമാക്കി. ദ്വിദിന സന്ദര്‍ശനത്തിനായി ടെഹ്‌റാനിലെത്തിയ ടര്‍ക്കി പ്രധാനമന്ത്രി തയിബ് എര്‍ദോഗനെ സ്വീകരിക്കുന്നതിനു ചേര്‍ന്ന ചടങ്ങിലാണ് സലേഹി ഇക്കാര്യം അറിയിച്ചതെന്ന് ഇര്‍നാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.