കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് ഇറ്റലി
8 May 2012
മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ കേസെടുക്കാന്‍
കേരളത്തിന് അധികാരമില്ലെന്ന് ഇറ്റലി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഇറ്റലി വീണ്ടും ഈ നിലപാട് ആവര്‍ത്തിക്കുന്നത്. ഇന്ത്യയും ഇറ്റലിയും തമ്മില്‍ ഉഭയകക്ഷി കരാര്‍ ഇപ്പോഴും നിലവിലുള്ളതില്‍ നാവികരെ ചോദ്യംചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ ഇന്ത്യയ്ക്ക് അവകാശമില്ല. സംഭവം നടക്കുമ്പോള്‍ നാവികര്‍ സൈനിക ഡ്യൂട്ടിയിലായിരുന്നു. അതുകൊണ്ട് തന്നെ നാവികര്‍ക്ക് ഇറ്റാലിയന്‍ നിയമനുസരിച്ച് പരിരക്ഷയുണ്ടെന്നും ഇറ്റലി ഈ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.