പാക്കിസ്ഥാനെ ഇന്ത്യന്‍ വിപണിയാക്കാന്‍ അനുവദിക്കില്ലെന്ന് ഹാഫിസ് സയീദ്

single-img
26 May 2012

ഒരു പരമാധികാര രാജ്യമായ പാക്കിസ്ഥാനെ ഇന്ത്യയുടെ വിപണിയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹാഫീസ് സയീദ്. തീവ്രവാദമത സംഘടനകളുടെ കൂട്ടായ്മയായ ദെഫാ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍ (ഡിപിസി) യോഗത്തില്‍ വച്ചാണ് സയീദ് ഇന്ത്യന്‍ വിരുദ്ധ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും അമേരിക്കയും പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ് എന്നും സയീദ് അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് സൗഹൃദ രാജ്യ പദവി നല്‍കുന്നതിനെതിരെ ഡിപിസി നിരവധി പ്രതിഷേധ റാലികള്‍ നടത്തിയിരുന്നു. നാല്‍പ്പതോളം തീവ്രവാദ സംഘടനകളാണ് ഡിപിസിയിലുളളത്.