മഹാരാഷ്ട്ര സെക്രട്ടറിയേറ്റിൽ തീ പിടുത്തം:മൂന്നുപേർ മരിച്ചു

single-img
21 June 2012

മുംബൈ:മഹാരാഷ്ട്ര സെക്രട്ടറിയേറ്റ് മന്ത്രാലയത്തിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ മൂന്നു പേർ മരിച്ചു പതിനഞ്ചു പേർക്ക് പൊള്ളലേറ്റു.മുഖ്യ മന്ത്രി പൃഥ്യിരാജ് ചവാന്റെ ഓഫീസ് കെട്ടിടം ഉൾപ്പെടെ മൂന്നു നിലകൾപൂർണമായും കത്തി നശിച്ചു.മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ ഓഫീസിനു സമീപത്തായി രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്.ഒട്ടേറെ തന്ത്ര പ്രധാനമായ ഫയലുകൾ കത്തി നശിച്ചെങ്കിലും വിവാദമുയർത്തിയ ആദർശ് പാർപ്പിട പദ്ധതിയുടെ രേഖകൾ നഷ്ട്ടപ്പെട്ടിട്ടിലെന്നാണ് വിശദീകരണം.തി പിടിച്ച് അരമണിക്കൂറിനകം തന്നെ ഉപമുഖ്യ മന്ത്രി അജിത് പവാർ ഉൾപ്പെടെ നാലു മന്ത്രിമാരെയും മലയാളികളായ അന്ന ഡാനി,താങ്ക്സി ഫ്രാൻസിസ്,എന്നിവർ ഉൾപ്പെടെ നാലായിരത്തിലേറെപ്പേരെയും ഒഴിപ്പിച്ചിരുന്നു.അഞ്ചാം നിലയിലെ ആദിവാസി ക്ഷേമ മന്ത്രി ബബൻ റാവു പച്പുതെയുടെ ഓഫീസിലെ എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.