ഭൂമിദാനം: ഇടപെടല്‍ ന്യായമെന്ന് വി.എസ്

single-img
23 June 2012

തന്റെ ബന്ധു ടി.കെ സോമന് ഭൂമി അനുവദിച്ച വിഷയത്തില്‍ ന്യായമായ ഇടപെടല്‍ മാത്രമെ നടത്തിയിട്ടുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സോമന് ഭൂമി അനുവദിച്ചത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്നും വി.എസ്.പറഞ്ഞു. 1977ല്‍ അനുവദിച്ച ഭൂമി തര്‍ക്കങ്ങള്‍ തീര്‍ത്ത് കൈവശം ലഭിച്ചത് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വില്‍പനാവകാശത്തിനായി വീണ്ടും 25 വര്‍ഷം കൂടി കാത്തിരിക്കണമെന്ന സ്ഥിതിവന്നപ്പോള്‍ മാത്രമാണ് ഇടപെട്ടത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടത്തിയ കേസുകളുടെ പേരിലുള്ള രാഷട്രീയ പകപോക്കലാണ് ഇപ്പോഴത്തെ കേസെന്നും വി.എസ് പറഞ്ഞു. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്‌ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ കാണില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്‌ടെന്നും വി.എസ്.പറഞ്ഞു.