ദക്ഷിണകൊറിയ ഇറാനില്‍നിന്നുള്ള എണ്ണയിറക്കുമതി നിര്‍ത്തലാക്കി

single-img
27 June 2012

ഇറാനില്‍നിന്നുള്ള എണ്ണയിറക്കുമതി നിര്‍ത്തലാക്കാന്‍ ദക്ഷിണകൊറിയ തീരുമാനിച്ചു. ഇറാനില്‍നിന്ന് എണ്ണ കൊണ്ടുവരുന്ന ടാങ്കറുകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ യൂറോപ്യന്‍ കമ്പനികള്‍ എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്നതിനെതിരേ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഇറാനെതിരെ ഉപരോധം ശക്തമാക്കിയിരിക്കുകയാണ്. ഇറാനില്‍നിന്നുള്ള എണ്ണയിറക്കുമതി നിര്‍ത്തലാക്കാന്‍ അവര്‍ മറ്റു രാജ്യങ്ങളില്‍ സമ്മര്‍ദം ചെലുത്തിവരുകയുമാണ്. ഇതിന്റെ ഭാഗമായാണ് ദക്ഷിണകൊറിയയുടെ എണ്ണടാങ്കറുകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ യൂറോപ്യന്‍ കമ്പനികള്‍ എടുത്തുകളഞ്ഞത്.