ഇറാന്‍ മിസൈല്‍ അഭ്യാസ പ്രകടനം നടത്തുന്നു

single-img
3 July 2012

യുഎസിനും ഇസ്രയേലിനും എതിരേ വേണ്ടിവന്നാല്‍ മിസൈല്‍ ആക്രമണം നടത്താന്‍ ഇറാന്‍ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി അഭ്യാസ പ്രകടനങ്ങള്‍ക്കായി വിവിധയിനം ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍ദിഷ്ട സ്ഥലങ്ങളിലേക്ക് നീക്കിത്തുടങ്ങിയെന്ന് വിപ്‌ളവഗാര്‍ഡുകള്‍ അറിയിച്ചു. ഈസ്റ്റാംബൂളില്‍ പാശ്ചാത്യരാജ്യങ്ങളും ഇറാനും തമ്മില്‍ ആണവ പ്രതിസന്ധി സംബന്ധിച്ച് ഇന്നു നിര്‍ണായക ചര്‍ച്ച നടത്താനിരിക്കേയാണ് അഭ്യാസ പ്രകടനങ്ങള്‍ക്ക് ഇറാന്‍ തയാറെടുക്കുന്നത്. രണ്ടായിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള ഷഹാബ്-3 ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഇസ്രയേലില്‍ എത്താനാവും. ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങളില്‍ എത്താവുന്ന മിസൈലുകളും ഇറാന്റെ പക്കലുണ്ട്.