സുനിതയും സംഘവും അന്തര്‍ദേശീയ ബഹിരാകാശ നിലയത്തിലെത്തി

single-img
17 July 2012

ഇന്ത്യന്‍ വംശജ സുനിത വില്യംസും സംഘവും രണ്ടു ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെത്തി. ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ 10.22നാണ് ഇവര്‍ സഞ്ചരിച്ച റഷ്യയുടെ സോയൂസ് 31 പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സ്‌വെസ്ദ സര്‍വീസ് മൊഡ്യൂളുമായി സന്ധിച്ചതെന്നു നാസ അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ഇപ്പോഴത്തെ താമസക്കാരായ കമാന്‍ഡര്‍ ഗെന്നഡി പാദാല്‍ക്ക, ഫ്‌ളൈറ്റ് എന്‍ജിനിയര്‍മാരായ ജോ അകാബാ, സെര്‍ജി രെവി എന്നിവര്‍ ചേര്‍ന്നു സുനിതയെയും സംഘത്തെയും എതിരേറ്റു. തുടര്‍ന്ന് ആറുപേരും ചേര്‍ന്നു ഭൂമിയിലെ തങ്ങളുടെ ബന്ധുക്കളുമായും നാസയുടെ ശാസ്ത്രജ്ഞരുമായും സംസാരിച്ചു. ഹൂസ്റ്റണിലുള്ള മാതാപിതാക്കളുമായി സംസാരിച്ച സുനിത വില്യംസ്, മഹത്തായ നിമിഷമാണിതെന്നും അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തില്‍ വീണ്ടുമെത്താനായതില്‍ അതിയായ സന്തോഷമുണെ്ടന്നും പറഞ്ഞു