ഉച്ചയ്ക്ക് മുൻപ് വൈദ്യുതിവിതരണം പുനസ്ഥാപിക്കുമെന്ന് കേന്ദ്രം

single-img
31 July 2012

ഉത്തരേന്ത്യയിലും രാജ്യത്തിന്റെ വടക്കന്‍ മേഖലയിലും വൈദ്യുതി എത്തിക്കുന്ന വിതരണ ശൃംഖലയിലെ തകരാര്‍ ഉച്ചയോടെ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രാലയം അറിയിച്ചു. നോര്‍ത്തേണ്‍ ഗ്രിഡിലെ 90 ശതമാനവും ഈസ്‌റ്റേണ്‍ ഗ്രിഡിലെ 56 ശതമാനവും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. അ

60 കോടിയിലേറെ ജനങ്ങളെ വൈദ്യുതി മുടക്കം ബാധിച്ചു. ആറു റെയില്‍വെ മേഖലകളിലായി 300റോളം ട്രെയിനുകളാണ് തടസ്സപ്പെട്ടത്. ഒഡിഷയിലെ തല്‍ച്ചാര്‍ നിലയത്തിന്റെ പ്രവര്‍ത്തനവും മുടങ്ങിയതിനാല്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണ സംസ്ഥാനങ്ങളിലേക്ക് അവിടെനിന്ന് ലഭിക്കേണ്ട വൈദ്യുതി നിലച്ചു. കേരളത്തിലേക്ക് ഏതാണ്ട് 620 മെഗാവാട്ട് വൈദ്യുതിയാണ് തല്‍ച്ചാറില്‍നിന്ന് ലഭിക്കുന്നത്.