സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി

single-img
13 August 2012

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കാന്‍ നികുതിദായകന്റെ ചെലവില്‍ പരസ്യം കൊടുക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. എന്‍ജിഒ ആയ ഫൗണേ്ടഷന്‍ ഫോര്‍ റിസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യു ആണ് ഹര്‍ജി സമര്‍പ്പിച്ചത്. പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പത്രങ്ങളിലും മറ്റും ഫുള്‍പേജ് പരസ്യം നല്‍കുകയാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ ജനന, മരണങ്ങളുമായി ബന്ധപ്പെട്ട് പരസ്യം നല്‍കുന്നതിനെതിരേ മുമ്പു സമര്‍പ്പിച്ച ഹര്‍ജിയും ഈ ഹര്‍ജിയും ഒന്നിച്ചു വാദം കേള്‍ക്കാന്‍ ജസ്റ്റീസ് കെ. എസ്. രാധാകൃഷ്ണനും ജസ്റ്റീസ് ദീപക് മിശ്രയും ഉള്‍പ്പെട്ട ബെഞ്ച് തീരുമാനിക്കുകയായിരുന്നു. മുന്‍ ചീഫ് ജസ്റ്റീസ് എം.എന്‍ വെങ്കിടാചെല്ലയ്യ, രത്തന്‍ടാറ്റ, ഇ. ശ്രീധരന്‍ എന്നിവര്‍ അഡൈ്വസറി ബോര്‍ഡംഗങ്ങളായുള്ള എന്‍ജിഒ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.