ഫ്രീഡം പരേഡ് അനുമതി നിഷേധത്തിനെതിരേ പോപ്പുലര്‍ ഫ്രണ്ട്

single-img
13 August 2012

ഫ്രീഡം പരേഡ് നടത്താന്‍ അനുമതി നിഷേധിക്കപ്പെട്ടതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധം. അനുമതി നിഷേധിച്ചതിനെതിരേ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ദീര്‍ഘമായ പ്രസ്താവന പുറത്തിറക്കി. സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ സത്യവാങ്മൂലത്തിലൂടെ കോടതിയില്‍ അറിയിച്ചതിനാലാണു പരേഡിന് അനുമതി നിഷേധിക്കപ്പെട്ടതെന്നു സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന് 27 കൊലപാതകങ്ങളില്‍ പങ്കുണെ്ടന്നു സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയതു ശരിയല്ല. സംഘടനയുടെ നേതൃത്വത്തില്‍ മുഴുവന്‍ സിമിക്കാരാണെന്ന ആരോപണവും ശരിയല്ല, രണേ്ടാ മൂന്നോ സിമിക്കാര്‍ മാത്രമേയുള്ളൂ. മറ്റു പല സംഘടനകളിലും സിമിക്കാരായിരുന്നവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടിനെ മാത്രം ഇതിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് മതമൗലികവാദ സംഘടനയാണെന്ന ആരോപണം ഭാവനാവിലാസമാണെന്നും ഇതൊരു മതസംഘടനയല്ലെന്നും സാമൂഹിക പ്രസ്ഥാനമാണെന്നും പ്രസ്താവനയിലൂടെ നേതൃത്വം അവകാശപ്പെ ടുന്നു.