ഭൂകമ്പം: അമേരിക്കയുടെ സഹായം വേണ്‌ടെന്ന് ഇറാന്‍

single-img
16 August 2012

ശനിയാഴ്ച വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ വന്‍നാശം വിതച്ച ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അമേരിക്ക വാഗ്ദാനം ചെയ്ത സഹായം ഇറാന്‍ നിരസിച്ചു. യുഎസ് സഹായവാഗ്ദാനത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്തുകൊണ്ടാണ് ഇറാന്‍ സഹായം നിഷേധിച്ചത്. ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 306 പേരുടെ മരണം ഔദ്യോഗികകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. മൂവായിരത്തിലധികം പേര്‍ക്കു പരിക്കേറ്റു. ഭൂകമ്പത്തില്‍ 12 ഗ്രാമങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. അറുപതോളം ഗ്രാമങ്ങളില്‍ അമ്പതുശതമാനത്തിലേറെ കെട്ടിടങ്ങള്‍ നിലംപൊത്തി. ആകെ 110 ഗ്രാമങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടു.