പിഎസ്എല്‍വി-സി 21 വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ നാളെ മുതല്‍

single-img
6 September 2012

ഫ്രാന്‍സും ജപ്പാനും നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 21 പേടകം ഞായറാഴ്ച ഭ്രമണപഥത്തിലേക്കു കുതിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ നൂറാമത് ദൗത്യത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും എത്തും. ഫ്രാന്‍സ് നിര്‍മിച്ച 712 കിലോഗ്രാം ഭാരമുള്ള സ്‌പോട്-6 ഉപഗ്രഹവും ജപ്പാന്റെ 15 കിലോഗ്രാം ഭാരമുള്ള ദൂരദര്‍ശിനിയുമാണു വിക്ഷേപിക്കുക. 62 ഉപഗ്രഹങ്ങളും 37 പേടകങ്ങളുമാണ് ഇതുവരെ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചത്. 1975ല്‍ ആര്യഭട്ടയായിരുന്നു ആദ്യ ഉപഗ്രഹം.