കാവേരി: പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാം

single-img
8 October 2012

കാവേരി നദീജലതര്‍ക്കത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.തമിഴ്‌നാടിന് ജലം നല്‍കണമെന്ന നിര്‍ദേശം പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക നല്‍കിയ റിവ്യൂ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്.രാഷ്ട്രീയ പാർട്ടികളാണു കാവേരി വിഷയം വഷളാക്കിയതെന്നും കോടതി വിമർശിച്ചു.നേരത്തെ കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് സെക്കന്റില്‍ 9000 ക്യൂബിക് ഫീറ്റ് ജലം നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രി കര്‍ണാടകത്തോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്

അതിനിടെ കാവേരി നദിയില്‍ നിന്ന്‌ വെള്ളം വിട്ടു കൊടുക്കുന്നതു സംബന്ധിച്ചുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാര്‍ കേന്ദ്ര മന്ത്രി എസ്‌ എം കൃഷ്‌ണയെ നേരില്‍ കണ്ട്‌ സംസാരിച്ചു. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത കര്‍ണാടക നേതാക്കളുടെ യോഗത്തിന് തൊട്ടുമുന്‍പായിരുന്നു കൂടിക്കാഴ്ച.