മായാവതിയുടെ സ്വത്തിനെക്കുറിച്ച് സിബിഐക്ക് അന്വേഷിക്കാമെന്നു സുപ്രീംകോടതി

single-img
9 October 2012

ബിഎസ്പി നേതാവ് മായാവതിയുടെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചു സിബിഐക്ക് അന്വേഷണം നടത്താമെന്നു സുപ്രീംകോടതി. സിബിഐ ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണ്. മായാവതിയുടെ ക്രമരഹിതമായ സ്വത്തു സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണം ആരും നിഷേധിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മായാവതിയുടെ അനധികൃത സ്വത്തുസമ്പാദനത്തിനെതിരേ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലുള്ള അന്വേഷണം മായാവതിയുടെ മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി തടഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സ്വദേശിയായ കമലേശ് വര്‍മ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണു സ്വത്തു സമ്പാദനത്തില്‍ സിബിഐക്ക് അന്വേഷണം നടത്താമെന്നു കോടതി വ്യക്തമാക്കിയത്.