കൊച്ചി മെട്രോ: നിര്‍മാണ കരാര്‍ ഡിഎംആര്‍സിക്ക് നല്കാന് തടസമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്
12 October 2012
കൊച്ചി മെട്രോ വീണ്ടും പ്രതിസന്ധിയില്‍. പദ്ധതിയുടെ നിര്‍മാണ കരാര്‍ ഡിഎംആര്‍സിക്ക് നല്കാന് തടസമുണ്ടെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് വ്യക്തമാക്കി. കണ്‍സള്‍ട്ടന്റിന് തന്നെ നിര്‍മാണകരാര്‍ നല്‍കാനാകില്ലെന്ന കേന്ദ്രമന്ത്രിസഭയുടെ നിബന്ധനയാണ് തടസമെന്നും മന്ത്രിസഭയുടെ ഇളവില്ലാതെ ഇക്കാര്യത്തില്‍ മുന്നോട്ടുപോകാനാകില്ലെന്നും ആര്യാടന് വ്യക്തമാക്കി. സിവിസിയുടെ മാര്‍ഗനിര്‍ദേശങ്ങളും കരാര്‍ ഡിഎംആര്‍സിക്ക് കൈമാറുന്നതിന് തടസം നില്‍ക്കുന്നുണ്ട്. കരാര്‍ ഡിഎംആര്‍സിക്ക് നല്കാനായില്ലെങ്കില് വീണ്ടും ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും ആര്യാടന് പറഞ്ഞു.