ഡൽഹിയിൽ സ്ഫോടന പദ്ധതി തകർത്തു

single-img
12 October 2012

ഡൽഹിയിൽ സ്ഫോടനം നടത്താനുള്ള പദ്ധതി പോലീസ് തകർത്തു.ഇന്ത്യന്‍ മുജാഹിദിനാണു ഭീകരാക്രമണത്തിനു പദ്ധതിയിട്ടത്.ഡല്‍ഹിയിലെത്തിയ മൂന്നംഗ ഭീകര സംഘത്തെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇവരില്‍നിന്ന്‌ സ്‌ഫോടക വസ്‌തു ശേഖരവും ആയുധങ്ങളും ഡിറ്റണേറ്ററും പിടിച്ചെടുത്തു. ഔറംഗാബാദ്‌ സ്വദേശി അസദ്‌ ഖാന്‍(33), നാന്‍ദെദ്‌ സ്വദേശി ഇമ്രാന്‍ ഖാന്‍(31) പുനെ സ്വദേശി സയീദ്‌ ഫിറോസ്‌(38) എന്നിവരാണു പിടിയിലായത്‌.

ഡൽഹിയിലും ബുദ്ധഗയയിലും സ്ഫോടനം നടത്താനായിരുന്നുഭീകരരുടെ പദ്ധതി.കൊടുംഭീകരരായ ഇക്‌ബാല്‍ ഭട്‌കലിന്റെയും റിയാസ്‌ ഭട്‌കലിന്റെയും നിര്‍ദേശപ്രകാരമാണ്‌ മൂന്നംഗസംഘം പദ്ധതി തയാറാക്കിയതെന്ന്‌ ഡല്‍ഹി പോലീസ്‌ നീരജ്‌ കുമാര്‍ അറിയിച്ചു.