സ്‌കൂള്‍ കലോത്സവ വേദി തിരൂരങ്ങാടിക്ക് നഷ്ടപ്പെട്ടു

single-img
22 October 2012

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി തിരൂരങ്ങാടിയില്‍ നിന്നും മലപ്പുറത്തേക്ക് മാറി. നേരത്തെ കലോത്സവത്തിന് വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലമായ തിരൂരങ്ങാടി വേദിയാക്കിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കലോത്സവം നടത്താനുള്ള സൗകര്യം തിരൂരങ്ങാടിയില്‍ ഇല്ലെന്നതായിരുനന്നു കാരണം. അധ്യാപക സംഘടനകളും വേദി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് തിരൂരങ്ങാടിയിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഐ. സുകുമാരന്റെ നേതൃത്വത്തിലെ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വേദി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.