ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുയോഗത്തില്‍ വേദി ഇടിഞ്ഞു വീണു

single-img
26 October 2012

മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും റ്റിഡിപി പ്രസിഡന്റുമായ എന്‍. ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുയോഗത്തില്‍ വേദി ഇടിഞ്ഞു വീണു. നിസാരമായ പരിക്കുകളോടെ ചന്ദ്രബാബു രക്ഷപ്പെട്ടു. മഹാബൂബ് നഗര്‍ ജില്ലയിലെ ഗാഡ്്‌വാള്‍ നഗരത്തിലാണ് സംഭവം. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയുവാനായി ചന്ദ്രബാബു നായിഡു നടത്തിയ പദയാത്രയുടെ ഭാഗമായാണ് ഗാഡ്‌വാള്‍ നഗരത്തിലെത്തിയത്. വേദിയില്‍ ഇരുന്നവരുടെ എണ്ണം കൂടിയതിനാല്‍ ഭാരം താങ്ങാനാവാതെ വേദി ഇടിഞ്ഞു വീഴുകയായിരുന്നു.