ശ്രീനാരായണഗുരു ദൈവമാണെന്ന് വെള്ളാപ്പള്ളി

single-img
8 November 2012

ശ്രീനാരായണഗുരു ദൈവമാണെന്ന് കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചരിത്രം പഠിക്കാത്തവരാണ് ഗുരു ദൈവമല്ലെന്ന വാദം ഉന്നയിക്കുന്നത്. ഇക്കാര്യം സുപ്രീം കോടതിയെ ബോധിപ്പിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ആള്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യുന്നത് ഉചിതമല്ലെന്ന സുപ്രീം കോടതി പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.