അരുണാചല്‍പ്രദേശ് വീണ്ടും ചൈനയുടെ ഭൂപടത്തില്‍

single-img
23 November 2012

ചൈനയുടെ ഇ പാസ്‌പോര്‍ട്ടില്‍ അരുണാചല്‍ പ്രദേശും അക്‌സായി ചിന്‍ മേഖലയും ഉള്‍പ്പെടെയുള്ള ഭൂപടം വാട്ടര്‍മാര്‍ക്കു ചെയ്തിരിക്കുന്നതു വിവാദമായി. ഈ പ്രദേശങ്ങള്‍ നിലവില്‍ ഇന്ത്യയുടെ ഭൂപടത്തിലുള്ളതാണ്. നേരത്തെയും ചൈന ഭൂപടത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അന്ന്, ജമ്മുകാഷ്മീര്‍ ചൈനയുടെ ഭാഗമായി രേഖപ്പെടുത്തിയിരുന്നു. അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവര്‍ക്കു വീസ നിഷേധിക്കുകയും ചെയ്തു. ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജമ്മുകാഷ്മീര്‍ സ്വദേശികള്‍ക്ക് സാധാരണയുള്ള വീസ നല്‍കിയെങ്കിലും ഇക്കാര്യം സമ്മതിച്ചു കൊടുക്കാന്‍ ചൈനീസ് അധികൃതര്‍ വിസമ്മതിച്ചു. 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിനുശേഷം അരുണാചല്‍ പ്രദേശത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ചൈന പിടിച്ചെടുത്തിരുന്നു. 1993-96 കാലഘട്ടത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായി അതിര്‍ത്തി നിശ്ചയിച്ചിരുന്നു.