വാര്‍ത്ത നല്‍കാതിരിക്കാന്‍ പണം:രണ്ടു മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
28 November 2012

വാര്‍ത്ത നല്‍കാതിരിക്കാന്‍ പണം ആവശ്യപ്പെട്ട കേസില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍.സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയും ബിസിനസ് എഡിറ്റര്‍ ഷമീര്‍ അലുവാലിയയുമാണു അറസ്റ്റിലായത്‍. കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാല്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.കല്‍ക്കരി അഴിമതി സംബന്ധിച്ച വാര്‍ത്ത നല്‍കാതിരിക്കാന്‍ സീ ന്യൂസ് പ്രതിനിധികള്‍ 100 കോടി രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ നവീന്‍ ജിന്‍ഡാല്‍ കഴിഞ്ഞമാസം പുറത്തുവിട്ടിരുന്നു.