അരി വ്യാപാരികള്‍ വിലക്കയറ്റം സൃഷ്ടിക്കുന്നു – മുഖ്യമന്ത്രി

single-img
10 December 2012

സ്വകാര്യ അരിവ്യാപാരികള്‍ വിവിധ അരികള്‍ക്ക്‌ വിലവര്‍ധിപ്പിച്ച്‌്‌ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ കൂടുതല്‍ അരി വിപണിയിലെത്തിച്ചിട്ടും വിലകൂട്ടുന്നതിന്‌ കാരണം വ്യാപികളാണ്‌. യാതൊരുകാരണവശാലും ഇതനുവദിക്കില്ലെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം അനുവദിച്ച ഒരുലക്ഷം ടണ്‍ അരി എത്രയും വേഗം സംസ്ഥാനത്തെത്തിക്കാനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.