വൈദ്യുതി 300 യൂണിറ്റില്‍ കൂടിയാല്‍ ഇരട്ടി നിരക്ക്

single-img
13 December 2012

ksebവീടുകളില്‍ മാസം 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് പിഴയായി ഇരട്ടിത്തുക ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവായി.ശനിയാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. അധിക വൈദ്യുതിയ്ക്ക് യൂണിറ്റിന് 15 രൂപയാണ് ഈടാക്കുക. ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് 25 ശതമാനവും ഐടി, വ്യവസായ ഉപഭോക്താക്കള്‍ക്ക് 20 ശതമാനവും പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.300 യൂണിറ്റിനു മുകളിലുള്ള യൂണിറ്റിനു നിലവില്‍ 7.5 രൂപ വീതമാണ് ഈടാക്കുന്നത്.