ഹരിദത്തിന്റെ മരണം: സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് റദ്ദാക്കി ഹരിദത്തിന്റെ മരണം: സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് റദ്ദാക്കി

single-img
14 December 2012

സിബിഐ ഡിവൈഎKerala High Courtസ്പി പി.ജി ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിബിഐയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കെതിരായ കേസാണ് റദ്ദാക്കിയത്. ഹരിദത്തിന്റെ ആത്മഹത്യക്കുറിപ്പില്‍ ഇവരുടെ പേര് വ്യക്തമാക്കിയിരുന്നു.കേസ്‌ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.

പുത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം അന്വേഷിച്ചിരുന്ന സംഘത്തിലെ അംഗമായിരുന്നു ഹരിദത്ത്. അന്വേഷണത്തില്‍ സിബിഐയിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു നിന്നുള്ള സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യയെന്നും ഹരിദത്ത് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 15 ന് എറണാകുളം വൈപ്പിന്‍ നായരമ്പലത്തുള്ള വീട്ടിലാണ്  ഹരിദത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു