ചാരക്കേസ്: മുരളിയുടെ കത്ത് പരിഗണനയില്‍ ഉണ്‌ടെന്ന് മുഖ്യമന്ത്രി

single-img
17 December 2012

Oommen-Chandy_2ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ. മുരളീധരന്‍ എംഎല്‍എ നല്‍കിയ കത്ത് തന്റെ പരിഗണനയില്‍ ഉണ്‌ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സിബിഐ ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് മുരളി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ കത്തില്‍ നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരേ തല്‍ക്കാലം നടപടി വേണ്‌ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുന്നുണ്‌ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചിരുന്നു.