ബലാത്സംഗം ചെയ്യുന്നവനെ ഷണ്ഡനാക്കണമെന്ന് വനിത കമ്മീഷൻ

single-img
21 December 2012

ബലാല്‍സംഗം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ മംമ്ത ശര്‍മ്മ.ഈ കുറ്റവാളികള്‍ക്ക് വധശിക്ഷയാണ് ഏറ്റവും അനുയോജ്യമെന്ന് വ്യക്തമാക്കിയ മംമ്ത അത്തരക്കാരെ ഷണ്ഡത്വത്തിന് വിധേയനാക്കുന്ന കാര്യം പോലും പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നും പറഞ്ഞു.

ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിന്‌ കൂട്ട ബലാല്‍സംഗത്തിന്‌ വിധേയയായ സംഭവം തലസ്‌ഥാനത്തിന്‌ മാത്രമല്ല ഇന്ത്യയ്‌ക്ക് മുഴുവന്‍ നാണക്കേടാണ്. പോലീസ്‌ പെട്രോളിംഗ്‌ കൂട്ടുന്നതും വാഹനങ്ങളിലെ കളര്‍ഫിലിമുകള്‍ എടുത്തുകളയുന്നതുമൊന്നും ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമല്ലെന്നും അവര്‍ പറഞ്ഞു.