രത്‌നകവര്‍ച്ച: പ്രതികള്‍ രക്ഷപ്പെട്ട വാഹനം കണ്ടെത്തി

single-img
26 December 2012

harihara_2512തിരുവനന്തപുരത്ത് രത്നവ്യാപാരിയെ കൊലപ്പെടുത്തി 300 കോടി രൂപയുടെ രത്‌നങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ കവര്‍ച്ചക്കാര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍. മാവേലിക്കര കോവിലകം ഭാസ്‌കരവര്‍മയുടെ മകന്‍ ഹരിഹരവര്‍മ (55) യെയാണ് അമിതമായി ക്ലോറോഫോം മണപ്പിച്ച് കൊലപ്പെടുത്തിയത്.

ഇതോടൊപ്പം പ്രതികള്‍ ഉപയോഗിച്ച പഞ്ഞിയും കൈയ്യുറകളും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതിനിടെ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.