തീപിടുത്തം : സൗദിയില്‍ ആറു മലയാളികള്‍ മരിച്ചു
26 March 2013
സൗദി അറേബ്യയില്‍ ഹൈലില്‍ ഒരു സോഫ നിര്‍മ്മാണ കടയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര് മരിച്ചു. വയനാട് സ്വദേശി സിജു, മലപ്പുറം സ്വദേശികളായ മക്കരപ്പറമ്പ് സ്വദേശി സെയ്നുല്‍ ആബിദീന്‍ , എടക്കര കുട്ടന്, സത്യകുമാര്‍, കുഞ്ഞാക്ക, ലാല്‍ എന്നീ മലയാളികളും ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് മരിച്ചത്. സോഫ നിര്‍മ്മാണ യൂണിറ്റിനു പുറകു വശത്തായി താമസിക്കുകയായിരുന്നു ഏഴുപേരും. ഇവര്‍ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. സൗദി സമയം പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ നടന്ന സംഭവം പുറം ലോകമറിയാന്‍ വൈകിയതിനാല്‍ അപകടത്തില്‍പെട്ട ഒരാളെ പ്പോലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.