മുഖ്യമന്ത്രിയുടെ രാജിക്കായി രാപ്പകല്‍ സമരം
22 July 2013
സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തുന്ന സമരത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും.സെക്രട്ടേറിയറ്റ് നടയില്‍ 24 മണിക്കൂര്‍ രാപ്പകല്‍സമരം ഇന്ന് തുടങ്ങും.
ഇന്ന് രാവിലെ 10 മുതല്‍ ചൊവ്വാഴ്ച രാവിലെ 10 വരെ നടക്കുന്ന രാപ്പകല്‍ ധര്‍ണയില്‍ ഇടത് എംപിമാരും,എംഎല്.എമാരും,ജില്ലയിലെ ജനപ്രതിനിധികളും മറ്റു നേതാക്കളും പങ്കെടുക്കും.