ടി പി വധക്കേസ് വിധിക്ക് മുന്നോടിയായി നാദാപുരത്തും വടകരയിലും നിരോധനാജ്ഞ
17 January 2014
ടി പി വധക്കേസിന്റെ വിധിക്ക് മുന്നോടിയായി നാദാപുരത്തും വടകരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 22-നാണ് വിധി പ്രഖ്യാപിക്കുന്നത്. അതിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്‍കരുതലായി ആണ് ജനുവരി 20 മുതല്‍ 25 വരെ ഈ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിലക്കുണ്ട്.
വിധിയോടനുബന്ധിച്ചുണ്ടാകാവുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കണ്ണൂര്‍ റേഞ്ച് ഐ ജി രാജ് പുരോഹിതിന്റെയും ഉത്തരമേഖലാ ഡി ഐ ജി എന്‍ ശങ്കരറെഡ്ഡിയുടെയും അദ്ധ്യക്ഷതയില്‍ വടകരയില്‍ ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ഈ തീരുമാനം എടുത്തത്.പോലീസ് ആക്റ്റ് 78,79 അനുസരിച്ചാണ് നിരോധനാജ്ഞ.പ്രകടനങ്ങള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും വിലക്കുണ്ട്.കൂടുതല്‍ പോലീസിനെ വിന്യസിക്കാനും തീരുമാനമായി.