ബിജെപി വിമതർക്ക് സ്വീകരണം നൽകും:പി ജയരാജൻ

single-img
25 January 2014

വിമത ബി.ജെ.പി വിഭാഗമായ നമോ വിചാര്‍ മഞ്ചിന്‍െറ പ്രവര്‍ത്തകരെയും നേതാക്കളെയും സി.പി.എം സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഈ മാസം 28ന് പാനൂരില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം കൊടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.സ്വീകരണം നൽകുന്നത് ജില്ലാ വിഷയമാണു,ഈ വിഷയത്തിൽ വി.എസിനു പരാതി ഉണ്ടോ എന്ന് അറിയില്ലെന്നും പി.ജയരാജൻ പറഞ്ഞു

സി.പി.എം.-ബി.ജെ.പി. സംഘര്‍ഷം പതിവായകാലത്ത് കണ്ണൂരിലെ ജില്ലാ പ്രസിഡന്‍റായിരുന്നു ഒ.കെ വാസു. ഒ.കെ.വാസു, മുന്‍ ജില്ലാ സെക്രട്ടറി എ.അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനാണു സിപിഎം നേതൃത്വത്തിൽ സ്വീകരണം നൽകുന്നത്