വലിയവിളയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വെടിയേറ്റ സംഭവം: റിട്ട കേണലിനെതിരെ വധശ്രമത്തിന് കേസെടുത്തു
വലിയവിളയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വെടിയേറ്റ സംഭവത്തില്‍ റിട്ട. കേണലിനെതിരേ വധശ്രമത്തിന് കേസെടുത്തു. റിട്ട.കേണല്‍ വലിയവിള സ്വദേശി ബെര്ളിനാണ് വെടിയുതിര്‍ത്തത്. മ്യൂസിയം സിഐക്കാണ് അന്വേഷണച്ചുമതല. കേണലിനെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് വലിയവിളയില്‍ സിപിഎം ഹര്‍ത്താലാചരിക്കുകയാണ്.
കേണല്‍ ഇതിനു മുന്‍പും നാട്ടുകാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നതായി സൂചനകളുണ്ട്. നാട്ടുകാരുമായി സഹകരിച്ചിരുന്നില്ലെന്നും റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. പാങ്ങോട് സൈനിക ക്യാംപില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വെടിയേറ്റ രണ്ടു പേര് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവസ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.