സുരേഷ് ഗോപി മോഡിയുമായി കൂടിക്കാഴ്ച നടത്തി

single-img
5 March 2014

നടന്‍ സുരേഷ് ഗോപി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തി. മോദി തന്നെയാണു കൂടികാഴ്ചയുടെ വിവരങ്ങള്‍ പങ്കുവെച്ചത്. സിനിമാലോകത്തെ വിശേഷങ്ങളും കേരളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പങ്കുവെച്ചതായി മോദി പറഞ്ഞു.

തെക്കേന്ത്യന്‍ സിനിമ വ്യവസായം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മോദിയോട് ആശങ്ക പങ്ക്വെച്ച സുരേഷ് ഗോപി ദൂരദര്‍ശനെ രാജ്യത്തെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തരത്തില്‍ നവീകരിക്കണമെന്നും പറഞ്ഞു

httpv://www.youtube.com/watch?v=PUObeNNVTkI