ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു:രാജഗോപാൽ തിരുവനന്തപുരത്ത്

single-img
8 March 2014

bjpലോക്സഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി. തിരുവനന്തപുരത്ത് ഒ. രാജഗോപാലും കാസര്‍ഗോട് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും എറണാകുളത്ത് എ. എന്‍ രാധാകൃഷ്ണനും മത്സരിക്കും. അഴിമതിക്കേസുകളില്‍ പെട്ട് മുഖ്യമന്ത്രി സ്ഥാനം പോയി പാര്‍ട്ടി വിട്ടു പിന്നീട് തിരിച്ചുവന്ന ബി എസ് യെഡിയൂരപ്പയ്ക്ക് ബി ജെ പി ടിക്കറ്റ് നല്‍കി. ഷിമോഗയില്‍ നിന്നാണ് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയായ ബി എസ് യെഡിയൂരപ്പ് ലോക്‌സഭയിലേക്ക് മത്സരിക്കുക

സ്ഥാനാര്‍ഥി നിര്‍ണ്ണയയോഗത്തില്‍ നിന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷ്മ സ്വരാജ് ഇറങ്ങി പോയി. കര്‍ണ്ണാടകയില്‍ നിന്നുള്ള പി ശ്രീരാമലൂവിനു സീറ്റ് നൽകിയതിൽ പ്രതിഷേധം രേഖപ്പെടുത്തിയാണു സുഷമ സ്വരാജ് ഇറങ്ങിപ്പോയത്.52 സ്ഥാനാര്‍ത്ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.