മോദി ഗുജറാത്തിലെ റോബര്‍ട്ട് വധേരയെന്ന് കേജ്‌രിവാള്‍

single-img
8 March 2014

kejariwal evarthaബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഗുജറാത്തിലെ റോബര്‍ട്ട് വധേരയാണെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സോണിയ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വധേരയുടെയും മോദിയുടെയും പ്രവര്‍ത്തന രീതികള്‍ ഒന്നാണ്. അംബാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് നല്‍കുകയാണ് മോദിയുടെ വികസനം. മോദി പറയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കലാപങ്ങളൊന്നും ഗുജറാത്തില്‍ നടന്നിട്ടില്ലെന്നാണ്. എന്നാല്‍ 12 വലിയ കലാപങ്ങളാണ് ഈ കാലയളവില്‍ ഇവിടെ ഉണ്ടായത്. ഒരു കലാപവും അറിയാതെ സംഭവിക്കുന്നതല്ല. അവ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന് കേജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍ കലാപങ്ങളൊന്നും ശരിയായി അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.