എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് ആരംഭം

single-img
10 March 2014

sslcഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിച്ച് 22 ന് അവസാനിക്കും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 4,64,310 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയ്ക്കിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ എട്ടും ലക്ഷദ്വീപിലെ ഒന്‍പതും പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 2,815 സെന്ററുകളാണുള്ളത്.

ആകെ വിദ്യാര്‍ഥികളില്‍ 2,36,351 പേര്‍ ആണ്‍കുട്ടികളും 2,27,959 പേര്‍ പെണ്‍കുട്ടികളുമാണ്. എസ്‌സി വിഭാഗത്തില്‍ നിന്നും 49,066 എസ്ടി വിഭാഗത്തില്‍ നിന്നും 7,245 പേരും പരീക്ഷയ്ക്കിരിക്കുന്നു. ഈ വര്‍ഷം 3,42,614 കുട്ടികള്‍ മലയാളം മീഡിയത്തിലും 1,16,068 കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തിലും, 2,302 കുട്ടികള്‍ തമിഴ് മീഡിയത്തിലും 3,326 വിദ്യാര്‍ഥികള്‍ കന്നട മീഡിയത്തിലുമാണു പരീക്ഷ എഴുതുന്നത്.

ഗള്‍ഫ് മേഖലയിലെ എട്ടു സെന്ററുകളിലായി 416 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുമ്പോള്‍ ലക്ഷദ്വീപില്‍ ഒന്‍പതു സെന്ററുകളിലായി 824 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കിരിക്കുന്നത്. ലക്ഷദ്വീപില്‍ കഴിഞ്ഞ വര്‍ഷം 1048 വിദ്യാര്‍ഥികളാണു പരീക്ഷയ്ക്കിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നതു തിരുവന ന്തപുരം പട്ടം സെന്റ് മേരീസ് ഹൈ സ്‌കൂളിലാണ്. 1721 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയ്ക്കിരിക്കുന്നത്. തൊട്ടുപിന്നാലെ പികെഎം എം എച്ച്എസ് എടരിക്കോട്, തിരൂര്‍(1607), രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്എസ് മൊകേരി (1088) എന്നീ സ്‌കൂളുകളാണ്.