അത്യാഗ്രഹി, വഞ്ചകന്‍, അതിമോഹി: കെജരിവാളിന് വിനോദ്കുമാര്‍ ബിന്നിയുടെ വിശേഷണം

single-img
12 March 2014

Binnyആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്‌രിവാള്‍ അത്യാഗ്രഹിയും വഞ്ചകനും പ്രധാനമന്ത്രിപദം മോഹിക്കുന്നവനുമാണെന്ന് എഎപി എംഎല്‍എ വിനോദ് കുമാര്‍ ബിന്നി. കേജ്‌രിവാള്‍ ഭക്ഷണവിരുന്നുകളില്‍ പങ്കെടുക്കാനാണ് പണം വിനിയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിന്നി അരവിന്ദ് കെജരിവാളിനെ വാക്കുകള്‍ കൊണ്ടാക്രമിച്ചത്. അന്നാ ഹസാരെയാണ് തനിക്ക് പ്രചോദനമെന്നും അതിനാലാണ് താന്‍ റാലിയില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ കേജ്‌രിവാളിനെ ഹിറ്റ്‌ലര്‍ എന്നു വിശേഷിപ്പിച്ച ബിന്നി തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ എഎപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചിരുന്നു.