ന്യൂയോര്‍ക്കില്‍ കാണാതായ ജാസ്മിന്‍ ജോസഫിന്റെ മൃതദേഹം കാറില്‍ കണ്ടെത്തി

single-img
12 March 2014

1b6a05636612db6c27f17a6c200f1538യു.എസില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനി ജാസ്മിന്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി.ലോഗ് ഐലന്റിലെ ജെറിക്കോ ടേണ്‍പൈക്കിന് സമീപം സയോസൈറ്റ് പ്ളാസയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യകതമല്ലെന്ന് പോലീസ് അറിയിച്ചു.താന്‍ കോളജ്‌ലൈബ്രറിയിലാണെന്നാണു ഫെബ്രുവരി 24 തിങ്കളാഴ്ച വൈകിട്ട് 5:17നു അവസാനമായി ഫോണില്‍ ജാസ്മിന്‍ പറഞ്ഞത്. അതിനു ശേഷം ഒരു വിവരവും കിട്ടിയിരുന്നില്ല.

ന്യൂയോര്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.വൈ.ഐ.ടി) കാമ്പസിലേക്കെന്ന് പറഞ്ഞ് ഫെബ്രുവരി 24ന് വീട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു. എന്‍.വൈ.ഐ.ടിയില്‍ പഠിക്കുന്നുവെന്നാണ് ജാസ്മിന്‍ വീട്ടില്‍ പറഞ്ഞിരുന്നതെങ്കിലും 2013 മേയിനുശേഷമുള്ള സെമസ്റ്ററില്‍ ചേര്‍ന്നിരുന്നില്ളെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ജാസ്മിനെ കണ്ടത്തെുന്നവര്‍ക്ക് വീട്ടുകാര്‍ 5000 ഡോളര്‍ പാരിദോഷികം പ്രഖ്യാപിച്ചിരുന്നു

ഹൊസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഹോസ്പിറ്റലിലെത്തി തിരിച്ചറിഞ്ഞു. ജാസ്മിന്‍ ജോസഫിന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ പോലീസ് വീട്ടുകാരെ ഏല്‍പ്പിച്ചു.

കേരളത്തില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ കുടുംബങ്ങളില്‍നിന്ന് ഇത് മൂന്നാമത്തെയാളാണ് സമാന രീതിയില്‍ കാണാതാവുന്നത്.ഫ്ളോറിഡയില്‍ കാണാതായ വിദ്യാര്‍ഥി റെനി ജോസിനെ ഇതുവരെയും കണ്ടെത്തിനായിട്ടില്ല.