തൃശൂരില്‍ ചാക്കോ തന്നെ മത്സരിക്കും

single-img
13 March 2014

pc-chacko_650_042613080349പിസി ചാക്കോ തന്നെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തൃശൂരിലെ പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപ്പെട്ടു. പാര്‍ട്ടി ഒറ്റക്കെട്ടായി ചാക്കോയുടെ വിജയത്തിനായി നില്‍ക്കണമെന്നും ഹൈക്കമാന്റ് നിര്‍ദേശിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച കോൺഗ്രസ് പട്ടികയില്‍ സിറ്റിറ്റങ് എം.പി.മാരായ പി.ടി. തോമസ്, എന്‍.പീതാംബരക്കുറുപ്പ് എന്നിവര്‍ക്ക് സ്ഥാനമില്ല. സ്ഥാനാര്‍ഥിത്വം സംശയത്തിലായിരുന്ന ആന്റോ ആന്റണി, എം.ഐ.ഷാനവാസ് എന്നിവര്‍ക്ക് വീണ്ടും ടിക്കറ്റ് നല്‍കി.

ഇടുക്കി സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍്റ് ഡീന്‍ കുര്യാക്കോസിന് മത്സരിക്കും.കാസര്‍ക്കോട്ട് യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍്റ് സിദ്ധിഖ് മത്സരിക്കും.

ആറ്റിങ്ങലില്‍ന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയും സംവരണ മണ്ഡലമായ ആലത്തൂരില്‍ കെ.എ. ഷീബയുമാണ് മത്സരരംഗത്തുള്ള രണ്ട് വനിതകള്‍ .

കാസര്‍കോഡ്- ടി സിദ്ധീഖ്, കണ്ണൂര്‍- കെ. സുധാകരന്‍, വടകര- മുല്ലപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട്- എംകെ രാഘവന്‍, വയനാട്- എംഐ ഷാനവാസ്, ആലത്തൂര്‍- കെഎ ഷീബ, ചാലക്കുടി- കെപി ധനപാലന്‍, എറണാകുളം- കെവി തോമസ്, ആലപ്പുഴ- കെസി വേണു ഗോപാല്‍, പത്തനംതിട്ട- ആന്റോ ആന്റണി, ആറ്റിങ്ങല്‍- ബിന്ദു കൃഷ്ണ, തിരുവനന്തപുരം- ശശി തരൂര്‍ ,തൃശൂർ-പിസി ചാക്കോ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടിക