അഞ്ചിടത്ത് സ്വതന്ത്രരെ ഉൾപ്പെടുത്തി സിപിഎം സ്ഥാനാർഥി പട്ടിക പുറത്തിറക്കി

single-img
13 March 2014

cpi-m-flags കേരളത്തിലെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അഞ്ചിടത്ത് സ്വതന്ത്രരാണ് മത്സരിക്കുന്നത്. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ സിറ്റിങ്ങ് എംപിമാരായ പി കരുണാകരന്‍, എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത് എന്നിവര്‍ തന്നെ മത്സരിക്കും.

എം എ ബേബി (കൊല്ലം) , പി കെ ശ്രീമതി(കണ്ണൂര്‍), എ എന്‍ ഷംസീര്‍ (വടകര), എ വിജയരാഘവന്‍(കോഴിക്കോട്), പി കെ സൈനബ (മലപ്പുറം), സി ബി ചന്ദ്രബാബു(ആലപ്പുഴ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

വി അബ്ദുള്‍ റഹ്മാന്‍ (പൊന്നാനി), ഇന്നസെന്റ് (ചാലക്കുടി), ക്രിസ്റ്റി ഫെര്‍ണാണ്ടസ്(എറണാകുളം), പീലിപ്പോസ് തോമസ് (പത്തനംതിട്ട), ജോയ്‌സ് ജോര്‍ജ്് (ഇടുക്കി) എന്നിവരാണ് സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥികൾ