പത്മിനിയെ തിരിച്ചെടുക്കാന്‍ ഉത്തരവ്

single-img
13 March 2014

padmini_0സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ തിരിച്ചെടുക്കാന്‍ ഉത്തരവ്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം പോലീസ് ആസ്ഥാനത്തു നിന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ചു.

ബുധനാഴ്ച ജോലിക്കെത്തിയപ്പോഴാണ് പിരിച്ചുവിട്ട വിവരം പത്മിനി അറിയുന്നത്. ഇതേതുടര്‍ന്ന് പത്മിനി രാത്രി വരെ ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു നടത്തിയിരുന്നു. സംഭവം വാര്‍ത്തയായതോടെയാണ് ജോലിയില്‍ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം വന്നത്.

ട്രാഫിക് ഡ്യൂട്ടിക്കിടെ നവംബര്‍ രണ്ടിനാണ് കടവന്ത്രയില്‍ വാര്‍ഡന്‍ പത്മിതി അപമാനിക്കപ്പെട്ടത്. പ്രതി വിനോഷ് വര്‍ഗീസിനെ പൊലീസ് ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചതായി പദ്മിനി ആരോപിച്ചിരുന്നു. എഡിജിപി സന്ധ്യ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പത്മിനിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്